Monday, October 24, 2016

കുറവിലങ്ങാട് ഉപജില്ലാ ശാസ്ത്രോല്‍സവം, ശ്രീ. മോന്‍സ് ജോസഫ് എം. എല്‍.. ഉദ്ഘാടനം നിര്‍വഹിക്കുന്നു.

കുറവിലങ്ങാട് : ഉപജില്ലയിലെ 90-ല്‍ പരം സ്കൂളുകളിലെ മൂവായിരത്തിലധികം ശാസ്ത്ര പ്രതിഭകളുടെ മൂന്നു ദിവസത്തെ സംഗമവേദിയാകുന്ന കുര്യനാട് സെന്റ് ആന്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍, ശാസ്ത്രോല്‍സവത്തിന് ഇന്ന് 3 മണിക്ക് അഡ്വക്കേറ്റ് മോന്‍സ് ജോസഫ് എം.എല്‍.. തിരി തെളിയിക്കും. കുര്യനാട് കവലയില്‍നിന്നും 2 മണിക്ക് ആരംഭിക്കുന്ന വിളംബര ജാഥ ശ്രീ. കെ. എസ്. ജയന്‍, കുറവിലങ്ങാട് എ.. ഫ്ലാഗ് ഒാഫ് ചെയ്യുന്നു. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ റവ. ഡോ. ജോര്‍ജ് ഇടയാടിയില്‍ സി. എം. ., പ്രൊവിന്‍ഷ്യല്‍, സെന്റ് ജോസഫ് പ്രോവിന്‍സ് കോട്ടയം, അദ്ധ്യക്ഷത വഹിക്കും. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാജന്‍ ജോസഫ് സ്വാഗതം ആശംസിക്കുന്നതും, ഡോ. റാണി ജോസഫ്, മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സുവനീര്‍ പ്രകാശനകര്‍മം നിര്‍വഹിക്കുന്നതുമാണ്. ശ്രീമതി. ലില്ലി മാത്യു, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, ശ്രീമതി. ഒാമന ശിവശങ്കരന്‍, മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍, ശ്രീമതി. ആന്‍സമ്മ സാബു, ഗ്രാമപഞ്ചായത്ത് മെമ്പര്‍, ശ്രീമതി. മിനി എസ്., ആര്‍. ഡി. ഡി. . കോട്ടയം, ശ്രീമതി. കെ. സുധ ഡി.ഡി.. കോട്ടയം, ശ്രീ. പി. റ്റി. ചന്ദ്രന്‍ ഡി... കടുത്തുരുത്തി, ശ്രീ. അശോകന്‍ ആര്‍., ... കുറവിലങ്ങാട്, ശ്രീ. ജോസുകുട്ടി എം. എം. പ്രിന്‍സിപ്പല്‍ ഫോറം സെക്രട്ടറി, ശ്രീ. ടോണി പെട്ടയ്കാട്ട്, പ്രസിഡന്റ് വ്യപാരി വ്യവസായി ഏകോപനസമിതി കുറവിലങ്ങാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നും ശ്രീ. അലക്സ് ജെ. ഡയ്സ്, സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കൃതജ്ഞതയര്‍പ്പിച്ചും സംസാരിക്കുന്നു.


26, 27 തിയതികളില്‍ വിദ്യര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കും മേള കാണുവാല്‍ അവസരം ഉണ്ടായിരിക്കും.

No comments:

Post a Comment

 

Site Designed by: Bipin. B