Wednesday, October 19, 2016

Sasthrolsavam-2016 A



ശാസ്ത്രകൗതുക കാഴ്ചകളുമായി കുറവിലങ്ങാട് ഉപജില്ലാ ശാസ്ത്രോല്‍സവം - 2016


കുറവിലങ്ങാട് : കുര്യനാട് സെന്റ് ആന്‍സ് എച്ച്. എസ്. എസ്. ആതിഥ്യമരുളുന്ന കുറവിലങ്ങാട് ഉപജില്ലാ ശ്സ്ത്രോല്‍സവം 25, 26, 27 തിയതികളില്‍ നടത്തപ്പെടുന്നു. ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള, പ്രവര്‍ത്തി പരിചയ മേള, ഗണിത ശാസ്ത്രമേള, .റ്റി. മേള, എന്നിവയില്‍ 100-ല്‍പരം സ്കൂളുകളില്‍ നിന്നുള്ള പ്രതിഭകള്‍ മത്സരിക്കും. കേരള സ്റ്റേറ്റ് സയന്‍സ് & ടെക്നോളജി തിരുവനന്തപുരം മൊബൈല്‍ പ്ലാനറ്റോറിയം എക്സിബിഷന്‍, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഷ്സിറ്റി എക്സിബിഷന്‍, അമല്‍ ജ്യോതി കോളേജ് ഒാഫ് എന്‍ജിനീയറിഗ് എക്സിബിഷന്‍, വിവിധ തരം സ്റ്റാളുകള്‍, മിനി മെഡക്സ് എന്നിവ ഈ വര്‍ഷത്തെ മേളയുടെ പ്രത്യേകതയാണ്. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രദര്‍ശനം കാണുവാന്‍ അവസരം ഉണ്ടായിരിക്കും. 25-ാം തിയതി നടത്തപ്പെടുന്ന വര്‍ണ്ണാഭമായ വിളമ്പര ഘോഷയാത്രക്കുശേഷം ബഹു. എം. എല്‍. . ശ്രീ. മോന്‍സ് ജോസഫ് മേളയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കും.


No comments:

Post a Comment

 

Site Designed by: Bipin. B